കുറുപ്പംപടിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു.കുട്ടികളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
അതേസമയം കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അറസ്റ്റിലായ പ്രതി ധനേഷ് പോലീസില്‍ മൊഴി നല്‍കി. കുട്ടികളുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം അമ്മയെ പ്രതി ചേർക്കുന്ന കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കും.പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് ധനേഷ്.














