സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം എത്തി


സംഘർഷം തുടരുന്ന മണിപ്പൂരിൽ സുപ്രീംകോടതി ജഡ്ജിമാരുടെ പ്രത്യേക സംഘം എത്തി. 6 ജഡ്ജിമാരുടെ സംഘമാണ് സംഘർഷബാധിത മേഖലകൾ സന്ദർശിക്കുക. ഇംഫാലിൽ നിന്ന് ഹെലികോപ്റ്റർ മാർഗംസംഘം ചുരാചന്ദ്പൂരിൽ എത്തും.


അതിന് ശേഷമായിരിക്കും കുക്കി മേഖലയിലെ ക്യാമ്പുകൾ സന്ദർശിക്കുക. ഉച്ചയോടെ ബിഷ്ണുപൂരിലെത്തി മെയ്തി മേഖലകളിലെ ക്യാമ്പുകളും സന്ദർശിക്കും.മണിപ്പൂർ ഹൈക്കോടതിയിൽ 12 വർഷത്തിൽ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജഡ്ജിമാരുടെ സംസ്ഥാന സന്ദർശനമെങ്കിൽകൂടിയും മേഖലകളിലെ തൽസ്ഥിതി പരിശോധിക്കാനും ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെയുള്ളവ വിലയിരുത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്.


സുപ്രീംകോടതി ജസ്റ്റിസുമാരായ സൂര്യകാന്ത്,വിക്രം നാഥ്,കെ വി വിശ്വനാഥൻ എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് ഇംഫാലിൽ എത്തിയത്.



Sharing is Caring