പ്രശസ്‌ത സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു. 60 വയസായിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ എട്ടരയോടെയായിരുന്നു അന്ത്യം. ആദ്യകാല പ്രമുഖ സംഗീത സംവിധായകന്‍ ബി.എ ചിദംബരനാഥിന്റെ മകനാണ്.
മൂന്ന് പതിറ്റാണ്ട് കാലത്തിലേറെ സംഗീത രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രാജാമണി. 1985ല്‍ പുറത്തിറങ്ങിയ ‘നുള്ളി നോവിക്കാതെ’ എന്ന ചിത്രത്തിലെ ‘ഈറന്‍ മേഘങ്ങള്‍’ എന്ന ഗാനത്തിലൂടെയാണ് സംഗീത സംവിധാന രംഗത്ത് അദ്ദേഹം തുടക്കം കുറിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കിലെ ഗാനങ്ങള്‍ക്കാണ് രാജാമണി അവസാനമായി സംഗീതം ഒരുക്കിയത്.













