ഷുഹൈ​ബ് വ​ധ​ത്തി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​സ്.​പി. ഷു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​ന്ന​വ​രെ മാ​ത്ര​മ​ല്ല കൊ​ല്ലി​ച്ച​വ​രെ​യും നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷു​ഹൈ​ബ് വ​ധ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ഷു​ഹൈ​ബ് വ​ധ​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് സി​ബി​ഐ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ​ത്.




Sharing is Caring