ഷുഹൈബിന്റെ കൊലപാതകത്തിന്​ ​ മുമ്പ്‌ ​ 19 പ്രതികള്‍ക്ക്​ പരോള്‍ നല്‍കി​െയന്ന് ചെന്നിത്തല


തിരുവനന്തപുരം: കൊലയാളി സംഘങ്ങളെ ഉപയോഗിച്ച്‌​ സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ അതേശൈലിയിലാണ്​ ഷുഹൈബിനെയും കൊലപ്പെടുത്തിയതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.ഷുഹൈബിന്റെ കൊലപാതകത്തിന്​ മുമ്പ്‌ ​ നിരവധി കൊലയാളി സംഘങ്ങളെ ജയിലില്‍ നിന്നിറക്കി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളായ അനൂപ്​, കൊടി സുനി, പി.കെ രജീഷ്​ ഉള്‍പ്പെടെ 19 പ്രതികള്‍ക്കാണ്​ പരോള്‍ നല്‍കിയതെന്നും രമേശ്​ ​െചന്നിത്തല ആരോപിച്ചു. പരോള്‍ നല്‍കിയതി​​െന്‍റ രേഖകള്‍ രമേശ്​ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.


മുഖ്യമന്ത്രിയുടെ മൗനം കൊലയാളികള്‍ക്ക്​ പ്രോത്​സാഹനം നല്‍കുന്നതാണ്​. ഡമ്മി പ്രതികള്‍ക്ക്​ വേണ്ടിയാണ്​ സര്‍ക്കാര്‍ കാത്തിരിക്കുന്നത്​. കൊലയാളിക​െള സംരക്ഷിക്കാനാണ്​ മുഖ്യമന്ത്രിക്ക്​ താത്​പര്യം. കൊലപാതകത്തില്‍ ​സി.പി.എമ്മി​​െന്‍റ പ്രാദേശിക നേതൃത്വത്തെ ചോദ്യം ചെയ്യണമെന്നും രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു.




Sharing is Caring