തിരുവനന്തപുരം: കൊലയാളി സംഘങ്ങളെ ഉപയോഗിച്ച് സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ അതേശൈലിയിലാണ് ഷുഹൈബിനെയും കൊലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഷുഹൈബിന്റെ കൊലപാതകത്തിന് മുമ്പ് നിരവധി കൊലയാളി സംഘങ്ങളെ ജയിലില്‍ നിന്നിറക്കി. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പ്രതികളായ അനൂപ്, കൊടി സുനി, പി.കെ രജീഷ് ഉള്‍പ്പെടെ 19 പ്രതികള്‍ക്കാണ് പരോള്‍ നല്‍കിയതെന്നും രമേശ് െചന്നിത്തല ആരോപിച്ചു. പരോള്‍ നല്‍കിയതിെന്റ രേഖകള്‍ രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ മൗനം കൊലയാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്. ഡമ്മി പ്രതികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നത്. കൊലയാളികെള സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താത്പര്യം. കൊലപാതകത്തില്‍ സി.പി.എമ്മിെന്റ പ്രാദേശിക നേതൃത്വത്തെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.













