വടകര: മാഹിയില്‍ ആര് എസ് എസ് പ്രവര്‍ത്തകനായ ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. വടകരയിലെ ഒരു ലോഡ്ജില്‍ വെച്ചാണ് പ്രതികളായ ഇവരെ പോലീസ് പിടിച്ചത്.ഷെബിന്‍ രവീന്ദ്രന്, വിജിന് ചന്ദ്രന്, എം.എം ഷാജി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മാഹി പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകനായ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ബി.ജെ.പി ബൂത്ത് പ്രസിഡന്റായ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഓട്ടോ തടഞ്ഞു നിര്‍ത്തിയാണ് ഇയാളെ വെട്ടിക്കൊന്നത്. ആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു.














