ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യായി കെ.​സു​ധീ​ര്‍ ന​മ്ബൂ​തി​രി​യെ തെ​ര​ഞ്ഞെ​ടു​ത്തു: പരമേശ്വരന്‍ നമ്ബൂതിരി മാളികപ്പുറം മേല്‍ശാന്തി


പ​ത്ത​നം​തി​ട്ട: കെ.​സു​ധീ​ര്‍ ന​മ്ബൂ​തി​രി​യെ ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​പ്പു​റം തി​രു​നാ​വാ​യ സ്വ​ദേ​ശി​യാ​ണ് സു​ധീ​ര്‍ ന​മ്ബൂ​തി​രി. മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​യാ​യി എം.​എ​സ്. പ​ര​മേ​ശ്വ​ര​ന്‍ നമ്ബൂ​തി​രി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​റ​ണാ​കു​ളം പു​ളി​യ​നം സ്വ​ദേ​ശി​യാ​ണ് അ​ദ്ദേ​ഹം.


ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി സ്ഥാ​ന​ത്തേ​ക്കു​ള്ള അ​ന്തി​മ​പ​ട്ടി​ക​യി​ല്‍ ഒ​മ്ബ​ത് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ കു​ട്ടി മാ​ധ​വ് കെ.​വ​ര്‍​മ​യാ​ണ് ന​റു​ക്കെ​ടു​ത്ത​ത്.




Sharing is Caring