കേരള സര്‍വകലാശാല വെളളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് കേരള സര്‍വകലാശാല മറ്റന്നാള്‍ ( വെളളിയാഴ്ച) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്.

രണ്ടുദിവസത്തെ ശമനത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

നാളെ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എങ്കിലും മഴക്കെടുതിയുടെ രൂക്ഷത വരും ദിവസങ്ങളിലും നിലനില്‍ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *