ശ്രീശാന്തുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല,തുറന്നു പറഞ്ഞ് റായ് ലക്ഷ്മി


ഇടവേളയ്ക്കു ശേഷം സിനിമയിൽ സജീവമാകുകയാണ് റായ് ലക്ഷ്മി.അതും ബോളിവുഡിൽ.ജൂലി 2 റായ് ലക്ഷ്മിയുടെ കരിയർ മാറ്റി മറിയ്ക്കുമെന്ന് കരുതുന്നവർ ഏറെയാണ്.ചിത്രത്തിൽ അതീവ ഗ്ലമറസായാണ് റായ് ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സ്പോട്ബോയ് എന്ന മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്‍റെ ജീവിത കഥ റായ് ലക്ഷ്മി വിവരിക്കുന്നു.എംഎസ് ധോണിയുമായുളള പ്രണയത്തകർച്ചയെ കുറിച്ചായിരുന്നു ചോദ്യം.

ഇതിനെ കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.അതൊക്കെ ക‍ഴിഞ്ഞിട്ട് എത്ര നാളായി.അദ്ദേഹം വിവാഹിതനായി കുട്ടിയുമായി ജീവിക്കുന്നു.ജീവിതത്തിൽ എല്ലാ കാര്യവും ആഗ്രഹിച്ചതു പോലെ നടക്കണമെന്നില്ല.അവയൊക്കെ മറന്ന് മുന്നോട്ട് പോകണം.ധോണിക്കു ശേഷം നാലു പേരുമായി ഡേറ്റ് ചെയ്തു.എന്നാൽ അവയൊന്നും ഇങ്ങിനെ വാർത്തയായില്ല.”

“ശ്രീശാന്തുമായി നല്ല സൗഹൃദ ബന്ധമായിരുന്നു.എന്നാൽ അതും ഇപ്പോൾ നിലനിൽക്കുന്നില്ല.”-റായ് ലക്ഷ്മി വ്യക്തമാക്കുന്നു.




Sharing is Caring