ലോകോത്തര കലയായ കഥകളിയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം: കലാമണ്ഡലം കേശവൻ നമ്പൂതിരി


കൊയിലാണ്ടി: മലബാറിൽ ഗുരു ചേമൻഞ്ചേരി കുഞ്ഞിരാമൻ നായരുടെ കഥകളി പഠന കേന്ദ്രം കഴിഞ്ഞാൽ പരമ്പരാഗത രീതിയിൽ കഥകളി പഠിക്കുവാൻ അവസരം നൽകുന്ന മറ്റൊരു സ്ഥാപനമാണ് കുരുവട്ടൂരിലെ കോൽപ്പുറത്തില്ലം കേന്ദ്രിക്യതമായി പ്രവർത്തിച്ച് വരുന്ന വിഷ്ണുപ്രിയാ നാട്യ കലാക്ഷേത്രം.
കഥകളിയും, മോഹിനിയാട്ടവും ഇതര കലകളും ഒരിടത്തുതന്നെ അഭ്യസിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രധാനപ്പെട്ട കലാപഠന കേന്ദ്രമായ വിഷ്ണുപ്രിയ നാട്യകലാക്ഷേത്രം. സെപ്റ്റംബർ 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നരിക്കുനിയിലെ തെച്ചോട്ട് പള്ള്യാറക്കോട്ട ശ്രീ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന വിഷ്ണുപ്രിയാ നാട്യ കലാക്ഷേത്രത്തിന്റെ മൂന്നാം വാർഷികവും, കുട്ടികളുടെ അരങ്ങേറ്റ പരിപാടികളും വിശദ്ധീകരിക്കുകയായിരുന്നു മീഡിയാ ക്ലബ്ബിൽ കലാമണ്ഡലം കേശവൻ നമ്പൂതിരി.


കലാക്ഷേത്രത്തിന്റെ സാരഥികളായ കലാമണ്ഡലം കേശവൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യയുമായ ദേവസേന അന്തർജനവും, മകൾ ഗഗനയുമാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നത്.
കേരളത്തിൻരെ വിവിധ ജില്ലകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വർഷങ്ങളോളം കഥകളി പ്രദർശിപ്പിച്ചും, പരിശീലനം നൽകിയും ഈ രംഗത്ത് വലിയ സംഭാവന നൽകിയ കലാമണ്ഡലം കേശവൻ നമ്പൂതിരി ഇരുപതിലധികം വിദേശ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിൽ കഥകളിയുടെ മഹത്വം തന്റെ കലയിലൂടെ പകർന്നുനൽകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്ക് മുമ്പിൽ നവരസങ്ങൾ സമ്മാനിച്ചുകൊണ്ടാണ് അദ്ധേഹം പത്രസമ്മേളനം ആരംഭിച്ചത്.


പുത്തൻ തലമുറക്കാർക്ക് കലയോട് താൽപ്പര്യം കുറയുകയാണെന്നും, സാസംസ്‌ക്കാരിക കേരളത്തിന്റെ പരിച്ഛേദം എന്ന വിശേഷിപ്പിക്കുന്ന കഥകളിയും, മോഹിനിയാട്ടവും മൂല്യശോഷണം സംഭവിച്ചുകൊണ്ടരിക്കുന്ന കലയായിമാറുന്ന കാലത്താണ നാം ജീവിക്കുന്നതെന്നും ഇത് കേരളത്തിനുണ്ടാക്കിവെക്കുന്ന നഷ്ടം കനത്തതാണെന്നും കേശവൻ നമ്പൂതിരി അഭിപ്രായപ്പെട്ടു.അന്യം നിന്ന് പോകുന്ന കഥകളി എന്ന ലോകോത്തര കലയെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണം എന്നും, കഥകളിയെ കുട്ടികൾക്ക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അതോടപ്പം കഥകളി രംഗത്തുള്ള കലാകാരൻമാരോട് സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും ,അല്ലാത്തപക്ഷം കലാമണ്ഡലത്തിൽ നിന്നു പഠിച്ച് ഇറങ്ങിയ കലാകാരൻമാരെ സംഘടിപ്പിച്ച് തലസ്ഥാന നഗരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കേശവൻ നമ്പൂതിരി പറഞ്ഞും.

സപ്തംബർ 21 വ്യാഴാഴ്ച നരിക്കുനി തെച്ചോട്ട് പള്ള്യാറക്കോട്ട ശ്രീ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഡോ: പിയൂഷ് നമ്പൂതിരിയും, അമൃത ടി.വി. വനിത രത്‌നം ജേതാവ് ഡോ; ഹീര സഞ്ജുവും ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചോണാട് വാസുദേവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കുന്ന വാർഷിക പൊതുയോഗത്തിൽ സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലയിലെ കലാരംഗത്തെ പ്രഗദ്ഭർ ചടങ്ങിന് ആശംസകൾ നേരും.

വാർത്താ സമ്മേളനത്തിൽ കലാമണ്ഡലം ദേവസേന,ഗുരുവായൂർപ്പൻ കോളെജ് സംസ്കൃത മേധാവി ഡോ. ശ്രീകുമാർ, എസ് മനോജ് കുമാർ എന്നിവർ പങ്കെടുത്തു.



Sharing is Caring