ശ്രീലങ്കയ്ക്ക് പുതിയ ബൗളിംഗ് കോച്ചിന്റെ താല്‍ക്കാലിക സേവനം


ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളിംഗ് കോച്ച്‌ ടിം മക്കാസ്കിലിന്റെ സേവനം ഉറപ്പാക്കി ശ്രീലങ്ക ക്രിക്കറ്റ്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കും ഫാസ്റ്റ് ബൗളിംഗ് കോച്ചുമാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ രണ്ടാഴ്ചത്തേയ്ക്കാണ് ടിമിന്റെ സേവനം ശ്രീലങ്കന്‍ ബോര്‍ഡ് തേടിയിരിക്കുന്നത്. ക്രിക്കറ്റ് വിക്ടോറിയയുടെ ഹൈ പെര്‍ഫോമന്‍സ് മാനേജരായി പ്രവര്‍ത്തിക്കുന്ന ഓസ്ട്രേലിയന്‍ കോച്ച്‌ ഈ മാസം അവസാനം കൊളംബോയില്‍ എത്തുമെന്നാണ് അറിയുന്നത്.


ആദ്യം ഫാസ്റ്റ് ബൗളിംഗ് കോച്ചുമാരോടൊപ്പം പ്രവര്‍ത്തിച്ച ശേഷം കാന്‍ഡിയില്‍ ശ്രീലങ്കന്‍ ടീമിനു എട്ട് ദിവസത്തെ പരിശീലന ക്യാമ്പ്‌ സംഘടിപ്പിക്കും. വിന്‍ഡീസ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ പരിശീലന ക്യാമ്പ്‌. ശ്രീലങ്കയുടെ മുഖ്യ കോച്ച്‌ ചന്ദിക ഹതുരുസിംഗയാണ് മക്കാസ്കിലിന്റെ സേവനം ഉപയോഗിക്കുവാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.




Sharing is Caring