ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍


ശ്രീലങ്കൻ സ്വദേശികളായ നാല് ഐഎസ് ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പിടിയിലായി. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡാണ് വിമാനത്താവളത്തിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.


ഇവരുടെ ചിത്രങ്ങൾ എടിഎസ് പുറത്തുവിട്ടു. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷ വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.അഹമ്മദാബാദ് സർദാർ വല്ലാഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നാലുപേരെയും എടിഎസ് അറസ്റ്റ് ചെയ്തതായും പിന്നാലെ ചോദ്യംചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


അതേസമയം ഐപിഎൽ മത്സരത്തിനായി മൂന്ന് ടീമുകൾ അഹമ്മദാബാദിൽ എത്താനിരിക്കെയാണ് ഐഎസ് ഭീകരരായ നാലുപേർ വിമാനത്താവളത്തിൽ നിന്ന് പിടിയിലാകുന്നത്. എന്നാൽ, ഇവർ എന്തിനാണ് എത്തിയതെന്നോ ഇവരുടെ ലക്ഷ്യമെന്തായിരുന്നെന്നോ വ്യക്തമല്ല.



Sharing is Caring