ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ജീവനക്കാരന്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് പരാതി


ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വച്ച്‌ ജീവനക്കാരൻ അപമാനിക്കാൻ ശ്രമം നടത്തിയെന്ന പരാതിയുമായി സ്ത്രീ.ജീവനക്കാരനെതിരെ ഫോര്‍ട്ട് പോലീസ് കേസ് എടുത്തു. നിയന്ത്രിത സ്ഥലത്തേക്ക് കയറാൻ ശ്രമിച്ചത് തടഞ്ഞെന്നാണ് ജീവനക്കാരൻ നല്‍കിയ വിശദീകരണം.


സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫോര്‍ട്ട് പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് സ്ത്രീ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.


ബുധനാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ശ്രീകോവിലിന് സമീപത്തുവച്ച്‌ ക്ഷേത്രത്തിലെ ജീവനക്കാരൻ ശരീരത്തില്‍ സ്പര്‍ശിച്ച്‌ അപമാനിക്കാൻ ശ്രമം നടത്തിയെന്നാണ് സ്ത്രീയുടെ പരാതി. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിലെ നിയന്ത്രിത മേഖലയിലേക്ക് സ്ത്രീ കടക്കാൻ ശ്രമിച്ചത് തടഞ്ഞെന്നാണ് ജീവനക്കാരൻ പറയുന്നത്.



Sharing is Caring