ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറില്‍ വ്യോമസേനയുടെ ജെറ്റ് ട്രെയിനർ വിമാനം തകർന്ന് വീണു. അപകടത്തിൽ പെട്ടത് കിരൺ എന്ന ജെറ്റ് വിമാനമാണ് . പരിശീലനത്തിനിടെയാണ് അപകടം നടന്നത്. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു.തേജ് പാൽ, ഭൂമിക എന്നീ പൈലറ്റുമാർ മാത്രമാണ് അപകടം നടക്കുമ്പോൾ വിമാനത്തിലുണ്ടായിരുന്നത്.

പൈലറ്റുമാർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.












