ശ്രീനഗറില്‍ നേരിയ ഭൂചലനം; ആളപായമില്ല


ജമ്മുകശ്മീരിലെ ശ്രീനഗറില്‍ നേരിയ ഭൂകമ്പം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഇന്ന് രാവിലെ 5.44നായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.50 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.


ബരാമുല്ല ജില്ലയിലെ സംബല്‍ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അല്‍പനേരം മാത്രം നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 150 കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനമുണ്ടായത്.




Sharing is Caring