കൊച്ചി: ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പൊലീസുകാരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ് പിയുടെ ടൈഗര്‍ ഫോഴ്സിലെ മൂന്ന് പേര്‍ക്കാണ് ജാമ്യം നിഷേധിച്ചത്. ഇവരാണ് ശ്രീജിത്തിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക്കിനേയും പ്രതിചേര്‍ത്തിട്ടുണ്ട്.













