ശുഹൈബ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു


കണ്ണൂര്‍:മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്നു വാളുകളാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.ശുഹൈബ് കൊലപ്പെട്ട സ്ഥലത്തിനു രണ്ടു കിലോ മീറ്റര്‍ അകലെ ഉപേക്ഷിക്കപ്പെട്ട നിലയാണ് ആയുധങ്ങള്‍ കാണപ്പെട്ടത്. കാടു വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ്‌ ആയുധങ്ങള്‍ കണ്ടെത്തിയത്.


പൊലീസ്‌ എന്തു കൊണ്ട് കൊലയ്ക്കു ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയില്ലെന്നു ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പൊലീസിനെ കേസുമായി ബന്ധപ്പെട്ട് വിമര്‍ശിച്ചത്.


തെരൂരില്‍ തട്ടുകടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിക്കുമ്പോഴാണ് വാഗണര്‍ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും വെട്ടേറ്റിരുന്നു. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. നെഞ്ചിനും കാലുകള്‍ക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴി രക്തം വാര്‍ന്നാണ് മരിച്ചത്.



Sharing is Caring