ശിവസേനയുമായി സഖ്യത്തിന് ബിജെപിയുമില്ല; തിരിച്ചടിച്ച്‌ ദേവേന്ദ്ര ഫഡ്നാവിസ്


മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന വ്യക്തമാക്കിയതോടെ മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. ബിജെപി അതിന്റെ സ്വയം ശക്തിയില്‍ എത്തിയെന്നും ശിവസേനയുമായി സഖ്യത്തിനില്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘദൃഷ്ടിയിലും നേതൃത്വത്തിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ കരുത്ത് തെളിയിച്ചതാണെന്നും ഫഡ്നാവിസ് പറഞ്ഞു.


അവര്‍ (ശിവസേന) നമ്മുടെ കരുത്തിനെ ചോദ്യം ചെയ്യുകയാണ്. ഫെബ്രുവരി 21ന് അത് നമ്മള്‍ കാണിക്കും. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്- ഫഡ്നാവിസ് മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു.




Sharing is Caring