വാഷിംഗ്ടണ്‍ : 2018 മധ്യത്തോടെ നടക്കുന്ന മിഡില്‍ ഈസ്റ് സമാധാന സമ്മേളനത്തിനായി തയ്യാറെന്ന് പലസ്തീന്‍ ഭരണകൂടം. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസാണ് ചൊവ്വാഴ്ച മിഡില്‍ ഈസ്റ് സമാധാന സമ്മേളനം വേണമെന്ന് ആവശ്യപ്പെട്ടത്. കൂടാതെ ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് ബ്രോക്കര്‍ മധ്യസ്ഥം എന്ന നിലയില്‍ അമേരിക്കയെ പലസ്തീന്‍ പുറത്താക്കുകയും ചെയ്തു.
ഞങ്ങളുടെ ജനങ്ങള്‍ക്ക് സ്വാതന്ത്രം ലഭിക്കുന്നതിന് ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും 2018 ന്റെ മധ്യത്തോടെ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇതിനായി പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അബ്ബാസ് വ്യക്തമാക്കി.നിയമത്തിന് മേല്‍ ഭരണകൂടം എന്ന നിലയിലാണ് ഇസ്രേയല്‍ പ്രവര്‍ത്തിക്കുന്നതെന്നും വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളില്‍ അനധികൃത കുടിയേറ്റവും സൈനിക സാന്നിധ്യവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അബ്ബാസ് വിമര്‍ശിച്ചു.

അമേരിക്കയില്‍ നിന്നും സഹായം ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ പലസ്തീന്‍ അമേരിക്കയുമായി സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ ട്രംപ് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പലസ്തീനും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ പ്രദേശങ്ങള്‍ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് പലസ്തീന്‍ ആവശ്യപ്പെടുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പ്രഖ്യാപനം അന്താരാഷ്ട്ര വിമര്‍ശനത്തിനും ലോകമെമ്ബാടുമുള്ള പ്രതിഷേധപ്രകടനത്തിനും കാരണമായി. ജൂതരുംമുസ്ലിമുകളും ക്രിസ്ത്യാനികളും ഒരുപോലെ പുണ്യനഗരമായി കരുതുന്ന ജറുസലേം ഇസ്രയേലിന് പതിച്ചുനല്‍കുന്നതിന് സമാനമായ നടപടിയാണ് അമേരിക്കയുടെ കഴിഞ്ഞ വര്‍ഷം ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്.












