ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമായാതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് നിരോധനമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അണികളില്‍ ഐഎസ് ബന്ധം നേരെത്തെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ചില പ്രവര്‍ത്തകര്‍ സിറിയയില്‍ ഐഎസുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കുന്നതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തുകയും ചെയ്തു.












