ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോള്‍…


അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ അണ്ണാ ഡിഎംകെ നേതാവ് ശശികലയ്ക്ക് പരോള്‍. അസുഖ ബാധിതനയായ ഭര്‍ത്താവ് നടരാജനെ കാണാനാണ് പരോള്‍ അനുവദിച്ചത്. ഉപാദികളോടെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ അടുത്ത ബന്ധുക്കളുടെ വീടുകളില്‍ താമസിക്കാനോ ശശികലയ്ക്ക് അനുവാദമില്ല.
പതിനഞ്ചുദിവസത്തെ പരോളാണ് ശശികല ആവശ്യപ്പെട്ടിരുന്നത്. പരോള്‍ സംബന്ധിച്ച് തമിഴ് നാട് പൊലീസ് കര്‍ണാടക സര്‍ക്കാറിന് എന്‍ഒസി നല്‍കിയിരുന്നു.കേസില്‍ ഫെബ്രുവരി 15ന് ജയിലിലായ ശേഷം ആദ്യമായാണ് പരോള്‍ അനുവദിക്കുന്നത്. ഉപാധികളോടെയാണ് പരോള്‍. അനന്തിരവന്‍ ടിടിവി ദിനകരനും മറ്റ് എആഎഡിഎംകെ നേതാക്കളും ബംഗളൂരു ജയിലിലെത്തി.




Sharing is Caring