ശരീരത്തില്‍ മുറിവുകള്‍; പ്രമുഖ ഫാഷന്‍ ഡിസൈനര്‍ കുളിമുറിയില്‍ മരിച്ച നിലയില്‍


പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശരീരത്തില്‍ മുറിവുകള്‍ കണ്ടതായി പൊലീസ് പറയുന്നു. എന്നാല്‍ ഹൃദയാഘാതം മൂലമാണു മരണമെന്നു കുടുംബ ഡോക്ടര്‍ അറിയിച്ചതായി ശര്‍ബരിയുടെ മകന്‍ അമലിന്‍ ദത്ത പറഞ്ഞു.വൈകിട്ട് ഫോണ്‍ കോള്‍ വരാത്തതിനാല്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാത്രി 11.30ന് ശര്‍ബരിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമാലി പറഞ്ഞു. ബംഗാളി കവിയായ അജിത് ദത്തയുടെ മകളാണ് ശര്‍ബരി.
പുരുഷന്‍മാര്‍ക്കുള്ള ഇന്ത്യന്‍ പരമ്ബരാഗത വസ്ത്ര രൂപകല്‍പനയിലൂടെയാണ് ഇവര്‍ ശ്രദ്ധേയയായത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, സിനിമാതാരങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകല്‍പന ചെയ്തിട്ടുണ്ട്.




Sharing is Caring