യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയാണെന്നും അദ്ദേഹം പറഞ്ഞെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രിയുടെ വസതിയില്‍ സാംസ്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശര്‍മ ഓലി. സാംസ്കാരികമായ കടന്നുകയറ്റവും അടിച്ചമര്‍ത്തലും ഇന്ത്യ നടത്തുന്നുവെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ആരോപിച്ചു. ശാസ്ത്ര രംഗത്ത് നേപ്പാള്‍ നല്‍കിയ സംഭാവനകളെ വിലകുറച്ചാണ് കാണുന്നത്. ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് അയോധ്യ. കാഠ്മണ്ഡുവില്‍ നിന്ന് 135 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. വസ്തുതകളിലും സംസ്കാരത്തിലും കടന്നുകയറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.














