ആലപ്പുഴ:ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി എസ്എന്‍ഡിപി. പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എന്‍ഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നല്കി. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം.
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞിരുന്നു. വിധിയുടെ പേരില്‍ വിദ്വേഷം വളര്‍ത്തുന്നതിനോടു യോജിപ്പില്ല.

സര്‍ക്കാര്‍ സത്യസന്ധമായി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിഷേധം തുടരുന്നതു നല്ലതല്ലെന്നായിരുന്നു വെള്ളപ്പള്ളിയുടെ നിലപാട്. അതേസമയം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി പ്രതിഷേധക്കാര്ക്കൊപ്പമാണു നിന്നത്.













