ടി​ഡി​പി എം​പി​യു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്


ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കു​ദേ​ശം പാ​ര്‍​ട്ടി എം​പി​യു​ടെ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. വ്യ​വ​സാ​യി​യും എം​പി​യു​മാ​യ സി.​എം. ര​മേ​ഷി​ന്‍റെ സ്ഥാപനങ്ങളിലാണ് പ​രി​ശോ​ധ​ന. ഹൈ​ദ​രാ​ബാ​ദി​ലേ​യും കാ​ഡ​പ്പ​യി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലാണ് റെ​യ്ഡ്.


വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് 60 ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന ടീം ​പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ച​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ അ​ടു​ത്ത ബ​ന്ധു​കൂ​ടി​യാ​ണ് ര​മേ​ഷ്.


സെ​പ്റ്റം​ബ​ര്‍ 27 തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ. ​ര​വാ​ന്ദ് റെ​ഡ്ഡി​യു​ടെ വീ​ടു​ക​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു



Sharing is Caring