ശബരിമലയുടെ വികസനത്തിന് 739 കോടി


തിരുവനന്തപുരം: ശബരിമലയുടെ വികസനത്തിന് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത് 739 കോടി രൂപ. ശബരിമലയില്‍ തിരുപ്പതി മാതൃകയില്‍ സംവിധാനം ഒരുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതു കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയും ബജറ്റ് വിഹിതം നല്കി. ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചത് പമ്ബയുടെ പുനര്‍നിര്‍മാണത്തിനടക്കം സഹായകരമാകുമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ പ്രതികരിച്ചു.


ശബരിമലയുടെ പരിസ്ഥിതി സംരക്ഷിച്ച‌് തീര്‍ഥാടകര്‍ക്ക‌് പരമാവധി സൗകര്യങ്ങള്‍ ഒരുക്കും. ശബരിമലയിലേക്കുള്ള റോഡുകളുടെ നവീകരണത്തിന‌് 200 കോടി വകയിരുത്തി. ശബരിമല, പമ്ബ, നിലയ‌്ക്കല്‍, മറ്റ‌് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ആധുനികസൗകര്യങ്ങള്‍ ഒരുക്കാന്‍ 141.75 കോടിയുടെ പദ്ധതി കിഫ‌്ബി വഴി നടപ്പാക്കും.


പമ്ബയില്‍ 10 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും. നിലക്കലില്‍ വാഹന പാര്‍ക്കിങ് വിപുലീകരണത്തിന‌് 4.85 കോടിയും വിരിപ്പന്തലിന‌് 34.1 കോടിയും പമ്ബയില്‍ വിരിപ്പന്തലിന‌് 19.49 കോടിയും എരുമേലി, കീഴില്ലം ഇടത്താവളങ്ങള്‍ക്കായി 19.39 കോടി വീതവും റാന്നിയില്‍ വാഹനപാര്‍ക്കിങ്ങിന‌് 4.84 കോടിയും വകയിരുത്തി.

ശബരിമലയിലേക്കുള്ള റോഡുകളുടെ പ്രവൃത്തികള്‍ക്ക‌് എല്‍ഡിഎഫ‌് കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് ഇക്കുറി 36 കോടിരൂപ നല്‍കുമെന്നും ബജറ്റ‌് പ്രഖ്യാപനത്തിലുണ്ട‌്.



Sharing is Caring