ശബരിമലയില്‍ പോലീസിന്‍റെ വ്യോമ നിരീക്ഷണം


ശബരിമല: സന്നിധാനത്തും പരിസരത്തും പ്രതിഷേധക്കാര്‍ തന്പടിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസിന്‍റെ വ്യോമ നിരീക്ഷണം. നേവിയുടെ സഹായത്തോടെയാണ് പോലീസ് സംഘം ഹെലികോപ്റ്ററില്‍ സന്നിധാനത്തും പരിസരങ്ങളിലും നിരീക്ഷണം നടത്തിയത്. രാവിലെ 11 ഓടെ രണ്ടു തവണ പ്രദേശത്ത് നേവിയുടെ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്നു.


ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വ്യോമനിരീക്ഷണം നടത്തുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍പ് രണ്ടു തവണ നട തുറന്നപ്പോഴും യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് പുതിയ നീക്കം.


വനപാതയിലൂടെ പ്രതിഷേധക്കാര്‍ സന്നിധാനത്തെത്തി സംഘടിക്കുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പ്രതിഷേധക്കാര്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് തടയാനാണ് വ്യോമനിരീക്ഷണം ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.



Sharing is Caring