പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് പത്തനംതിട്ട കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിരോധനാജ്ഞ നീട്ടണമെന്നാണ് എഡിഎമ്മിന്റെയും റിപ്പോര്‍ട്ട്. ജനുവരി 14 വരെ നീട്ടണമെന്നാണ് ആവശ്യം. ശബരിമലയില്‍ ഇനിയും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് അര്‍ധരാത്രിയാണ് നിരോധനാജ്ഞ അവസാനിക്കുന്നത്.













