കൊല്ലം: ശബരിമലയില്‍ ദര്‍ശനം നടത്തിയതായി കേരള ദളിത് മഹിളാ ഫെഡറേഷന് നേതാവ് എസ്.പി. മഞ്ജു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് പന്പയില് എത്തിയെന്നും തുടര്‍ന്ന് ഏഴരയോടെ സന്നിധാനത്ത് ദര്‍ശനം നടത്തിയെന്നും 35കാരിയായ മഞ്ജു പറഞ്ഞു. ശബരിമലയില്‍ നില്ക്കുന്ന ദൃശ്യങ്ങള്‍ അടക്കം ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.
തൃശൂരില്‍നിന്നു കെഎസ്ആര്‍ടിസി ബസിലാണ് പന്പയില് എത്തിയതെന്നും ഭക്തര്‍ക്കൊപ്പമാണ് മല ചവിട്ടിയതെന്നും മഞ്ജു പറഞ്ഞു. മാര്‍ഗമധ്യേ യാതൊരു പ്രതിഷേധവും ഉണ്ടായില്ലെന്നും പോലീസ് സംരക്ഷണം തേടിയിരുന്നില്ലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു













