മുംബൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മഹാരാഷ്ട്രയില്‍ തങ്ങളുമായി സഖ്യം ഉണ്ടാക്കിയില്ലെങ്കില്‍ ശിവസേനയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി ശിവസേന. ബിജെപിയെ തങ്ങള്‍ ‘കുഴിച്ച് മൂടും’ എന്ന് ശിവസേന നേതാവ് രാംദാസ് കദം പറഞ്ഞു.
മോദി തരംഗം ഉണ്ടായിരുന്ന 2014 ല്‍ 288 സീറ്റുകളില്‍ 63 സീറ്റുകള്‍ തങ്ങള്‍ നേടിയിരുന്നു. ബിജെപി ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ദയനീയമായി പരാജയപ്പെട്ടു. ഞങ്ങളെ ഭീഷണിപ്പെടുത്താനായി മഹാരാഷ്ട്രയിലേക്ക് വരരുത്. വന്നാല്‍ ഞങ്ങള്‍ നിങ്ങളെ കുഴിച്ചുമൂടുമെന്നും രാംദാസ് കദം പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്ബത്തിക സംവരണം ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ബില്ലിനെതിരേയും രാംദാസ് കദം പ്രതികരിച്ചു. മറാത്തികള്‍ക്കും ദങ്കാറുകള്‍ക്കും മുസ്ലീങ്ങള്‍ക്കും നിലവില്‍ സംവരണമുണ്ട്. പിന്നെങ്ങനെയാണ് എല്ലാവര്‍ക്കും വീണ്ടും സംവരണം നല്‍കുക ? തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണോ ഇത്തരം തീരുമാനങ്ങള്‍ എടുത്തതെന്നും രാംദാസ് കദം ചോദിച്ചു.












