ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 25ഓളം പേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ദുരന്ത നിവാരണ സേന പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തങ്ക അങ്കി ചാര്‍ത്തിയ ദീപാരനധനയ്ക്ക് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടപ്പോഴാണ് ശക്തമായ തിക്കും തിരക്കും ഉണ്ടായത്. പരുക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ് എന്നാണ് സൂചന.
തങ്കഅങ്കി ദീപാരാധാനയായിരുന്നു ഇന്ന്. ഇതു കഴിഞ്ഞ ശേഷമേ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടുകയുള്ളൂ എന്ന് നേരത്തെ അറിയിച്ചിരുന്നു. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ കടത്തിവിട്ടപ്പോഴാണ് തിരക്കുണ്ടായത്. തിക്കിലും തിരക്കിലും ബാരിക്കേഡ് തകര്‍ന്നതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സ്ഥലത്തുണ്ട്.














