തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയില്‍ സ്റ്റേയില്ലെന്ന് സുപ്രീംകോടതി വീണ്ടും പറഞ്ഞ സാഹചര്യത്തില്‍ സാവകാശത്തിന് പ്രസക്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സര്‍വ്വകക്ഷിയോഗത്തിന് മുന്നോടിയായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണവുമായി കാനം രാജേന്ദ്രന് കൂടിക്കാഴ്ച നടത്തിയിരുന്നു.













