ശബരിമല: വിവാദ പ്രസ്താവന നടത്തിയ അമിത്ഷായ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് പരാതി


ബീഹാര്‍: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് പരാതി. ബീഹാര്‍ സീതാമറിയിലെ പൊതുപ്രവര്‍ത്തകനായ ഥാക്കൂര്‍ ചന്ദന്‍ സിംഗാണ് അമിത് ഷായ്ക്ക്‌ക്കെതിരെ പരാതി നല്‍കിയത്.


സ്ത്രീകളെ ആക്രമിക്കുന്ന തരത്തിലുള്ളതും രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമായിരുന്നു അമിത് ഷായായുടെ പ്രസ്താവനയെന്നാണ് പരാതി. കേസ് നവംബര്‍ ആറിന് കോടതി പരിഗണിക്കും.


തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അമിത് ഷാ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും ഐപിസി 124 എ, 120 ബി, 295 എന്നീ വകുപ്പുകളിലായി രാജ്യദ്രോഹകുറ്റം, ക്രിമിനല്‍ ഗൂഢാലോചന, മതത്തെയോ ജാതിയെയോ മുറിവേല്‍പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.



Sharing is Caring