ശബരിമല യുവതീപ്രവേശന വിധിക്ക് ഒരു വയസ്സ്


തിരുവനന്തപുരം : ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ഇന്ന് ഒരാണ്ട്. പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ അറുപതിലേറെ പരാതികളാണ് വിധിക്കു ശേഷം സുപ്രീംകോടതിയുടെ തീരുമാനം കാത്തിരിക്കുന്നത്.


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ചത്. ഈ ഹര്‍ജികള്‍ കോടതിയുടെ തീരുമാനം കാത്തിരിക്കുകയാണ്.


കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 28ന് ഉണ്ടായ വിധിക്കു പിന്നാലെ കേരളത്തെ ഇളക്കി മറിച്ച പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന്റെ പേരില്‍ പോലീസ് എടുത്ത 9000 ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 27,000 പേരാണ്. മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച്‌ വിധിയെഴുതിയത്. കനത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ ഒടുവില്‍ രണ്ട് യുവതികള്‍ മല ചവിട്ടുകയും ചെയ്തിരുന്നു.



Sharing is Caring