മരട് ഫ്ലാ​റ്റ് ഒഴിയാന്‍ ഉപാധികളുമായി ഫ്ലാ​റ്റ്​ ഉ​ട​മ​ക​ള്‍

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഉപാധികള്‍വെച്ച്‌ താമസക്കാര്‍. ​ഒഴി​യാ​ന്‍ ഒ​രു മാ​സംഅ​നു​വ​ദി​ക്ക​ണമെന്ന് ഫ്ലാ​റ്റ്​ ഉ​ട​മ​ക​ള്‍ ആവശ്യപ്പെട്ടു. കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും ഉ​ട​ന്‍ പു​നഃ​സ്​​ഥാ​പി​ക്ക​ണമെന്നും ഉ​ട​മ​ക​ള്‍ പറഞ്ഞു.

പ​ക​രം ന​ല്‍​കു​ന്ന താ​മ​സ​സ്​​ഥ​ല​ത്തി​ന്‍റെ സു​ര​ക്ഷി​ത​ത്വ​വും സൗ​ക​ര്യ​ങ്ങ​ളും ബോ​ധ്യ​പ്പെ​ടു​ത്ത​ണം. ഫ്ലാറ്റ് ഒ​ഴി​യുന്നതിന് മുമ്ബ് താ​ല്‍​​ക്കാ​ലി​ക ന​ഷ്​​ട​പ​രി​ഹാ​ര​മാ​യ 25 ല​ക്ഷം രൂപ ലഭിക്കണം. മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട്​ കണ്ട് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടുമെന്നും ഫ്ലാ​റ്റ്​ സം​ര​ക്ഷ​ണ സ​മി​തി അറിയിച്ചു.

​വെ​ള്ള​വും വെ​ളി​ച്ച​വും വി​ച്ഛേ​ദി​ച്ച​തി​നെ​തി​രെ റാ​ന്ത​ല്‍ തെ​ളി​ച്ചും പ​ന്തം ക​ത്തി​ച്ചും വെ​ള്ളി​യാ​ഴ്​​ച​യും പ്ര​തി​ഷേ​ധം തു​ട​ര്‍​ന്നു. ജ​ന​റേ​റ്റ​റു​ക​ളും ടാ​ങ്ക​റി​ലെ​ത്തി​ക്കു​ന്ന കു​ടി​വെ​ള്ള​വു​മാ​ണ്​ താമസക്കാരുടെ ​ആ​ശ്ര​യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *