ശബരിമല: പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ്


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.


വിഷയത്തില്‍ ഏതറ്റം വരെയും പ്രക്ഷോഭം കൊണ്ടുപോകാനാണ് യുഡിഎഫ് യോഗത്തില്‍ ധാരണയായത്. സഭയ്ക്ക് അകത്തും പുറത്തും വിഷയം സജീവമായി ഉന്നയിക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം തുറന്നിടണമെന്ന് മുന്നണി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു.


ബുധനാഴ്ച തന്നെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഒന്നടങ്കം നിയമസഭയില്‍ ആവശ്യപ്പെടും. സര്‍ക്കാരിന്‍റെ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമായ ശേഷം കൂടുതല്‍ സമര പരിപാടികള്‍ തീരുമാനിക്കാമെന്നും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
Dailyhunt



Sharing is Caring