ശബരിമല: പുതിയ ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം ചൊവ്വാഴ്ച


ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരേ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ എപ്പോള്‍ പരിഗണിക്കണമെന്നത് സുപ്രീം കോടതി ചൊവ്വാഴ്ച തീരുമാനിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. യുവതി പ്രവേശനത്തിനെതിരേ പത്തൊന്‍പത് ഹര്‍ജികള്‍ ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.


അതേസമയം, യു​​വ​​തി ​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​ത്തി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍നി​​​ന്നു ക​​​ര ക​​​യ​​​റു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീം​​​കോ​​​ട​​​തി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഏ​​​തു​​ത​​​ര​​​ത്തി​​​ല്‍ സ​​​മീ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​രി​​ന്‍റെ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​യേക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​യി ച​​​ര്‍​​​ച്ച ചെ​​​യ്തശേ​​​ഷം തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​​​ഡ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ഫ​​​യ​​​ല്‍ ചെ​​​യ്യേ​​​ണ്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​മെ​​​ടു​​​ക്കും.


യു​​വ​​തി പ്ര​​​വേ​​​ശ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തി​​​നെത്തുട​​​ര്‍​​​ന്നു​​​ണ്ടാ​​​യ സം​​​ഘ​​​ര്‍​​​ഷാ​​​വ​​​സ്ഥ, വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​ത്തു​​നി​​​ന്നു​​​ള്ള പ്ര​​​തി​​​ഷേ​​​ധം, ത​​​ന്ത്രി​​​മാ​​​രു​​​ടെ​​​യും പ​​​ന്ത​​​ളം കൊ​​​ട്ടാ​​​ര​​ത്തി​​ന്‍റെ​​യും എ​​​തി​​​ര്‍​​​പ്പ് അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളും ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റി​​​പ്പോ​​​ര്‍​​​ട്ടി​​​ലു​​​ണ്ടാ​​​കുമെന്നാണ് വിവരം.



Sharing is Caring