കോട്ടയം: കോട്ടയത്ത് ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണുണ്ടായ അപകടത്തില്‍ മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരുക്കേറ്റു . വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം നടന്നത് .പുരുഷന്മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണ് മരം വീണത്. പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്കു മാറ്റി. ആരുടെയും നില ഗുരുതരമല്ല . മരത്തിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു . സിഎംഎസ് കോളജ് ജീവനക്കാരനായ സിജോ ജേക്കബിന്റെ വാഹനമാണ് തകര്‍ന്നത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തി കടപുഴകിവീണ മരം മുറിച്ചുമാറ്റി.












