ദക്ഷിണ കശ്മീരിലെ തീര്‍ഥാടന കേന്ദ്രമായ അമര്‍നാഥിലേക്കുള്ള യാത്ര റദ്ദാക്കി. ഇടമുറിയാതെയുള്ള ശക്തമായ മഴയാണ് യാത്ര റദ്ദാക്കാന്‍ കാരണം. ഭഗ്‌വതി ബേസ് ക്യാംപില്‍ നിന്നും 1282 തീര്‍ഥാടകര്‍ രണ്ടു സംഘമായി യാത്ര തിരിച്ചിരുന്നു. ബല്‍താല്‍ വഴിയുള്ള യാത്രയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ഇതു വഴിയുള്ള ഹെലികോപ്റ്റര്‍ യാത്രയും റദ്ദ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസവും പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. അതിനാല്‍ തന്നെ യാത്രാ വഴികളില്‍ ചളിയും വഴുക്കലിനും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാലുമാണ് യാത്ര റദ്ദാക്കിയിരിക്കുന്നത്.













