ശക്തമായ കാറ്റ്: വിമാനം തെന്നിമാറി കെട്ടിടത്തില്‍ ഇടിച്ചു


മാള്‍ട്ടയില്‍ ശക്തമായ കാറ്റില്‍ പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനം കെട്ടിടത്തില്‍ ഇടിച്ചു നിന്നു. വലേറ്റയിലെ മാള്‍ട്ട അന്താരാഷ്ട വിമാനത്താവളത്തിലാണ് സംഭവം. ഈ സമയം വിമാനത്തില്‍ ആരും ഉണ്ടായിരുന്നില്ല.


കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ബിസിനസുകാരനുമായ മൈക്കിള്‍ ആഷ്‌ക്രോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനമാണിത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.




Sharing is Caring