തിരുവനന്തപുരം: വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി ബഹിഷ്കരിക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് ബഹിഷ്കരണം.
പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ രോഗികളുടെ ബന്ധുക്കള്‍ കൈയേറ്റം ചെയ്തതിരുന്നു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കേസിലെ പ്രതികളെ പൊലീസ് പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരണത്തിന് ഇറങ്ങുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധ ധര്‍ണകളും സംഘടിപ്പിച്ചു. കെജിഎംഒയാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്.













