വ്യോമസേന ഹെലികോപ്ടര്‍ കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപം തകര്‍ന്നുവീണു


ന്യുഡല്‍ഹി: വ്യോമസേനയുടെ എം.ഐ-17 ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടു. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം. ഹെലിപാടിനു സമീപമുള്ള ഒരു കെട്ടിടത്തില്‍ നിന്ന് ഉയര്‍ന്നുനിന്ന ഇരുമ്ബ് ദണ്ഡില്‍ തട്ടിയാണ് ഹെലികോപ്ടര്‍ നിലംപതിച്ചത്. പൈലറ്റ് അടക്കം നാലു പേര്‍ക്ക് നിസാരമായി പരുക്കേറ്റു.


ഹെലിപാടില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് റഷ്യന്‍ നിര്‍മ്മിത എംഐ-17 അപകടത്തില്‍പെട്ടത്. കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിന് സമീപം തവാങില്‍ എംഐ-17 അപകടത്തില്‍പെട്ട് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു.




Sharing is Caring