വ്യാജ രേഖ ചമച്ച് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോട്ടയം തലപ്പലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ എം.ജെ സെബാസ്റ്റ്യനെതിരെയാണ് കേസെടുത്തത്.
കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ബിജു തോമസ് ആണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ബിജുവിന്റെ വസ്തു ഉപയോഗിച്ച് ബാങ്ക് പ്രസിഡന്റായ സെബാസ്റ്റ്യന്‍ 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

പാര്‍ട്ണര്‍ഷിപ്പില്‍ ബിജു തോമസും സെബാസ്റ്റിയനും വസ്തു പണയപ്പെടുത്തി ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. ബിജു തോമസിന്റെ വസ്തുവാണ് പണയപ്പെടുത്തി 45 ലക്ഷം രൂപ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തത്.
ഇതുമായി ബന്ധപ്പെട്ട ചില രേഖകളില്‍ ഒപ്പിട്ട് സെബാസ്റ്റ്യന് നല്‍കി. ഇങ്ങനെ നല്‍കിയ രേഖ ഉപയോഗിച്ച് താന്‍ അറിയാതെ സെബാസ്റ്റിയന്‍ തന്റെ വസ്തുവിന്മേല്‍ 25 ലക്ഷം രൂപ കൂടി വകമാറ്റിയതായി ബിജു തോമസ് ആരോപിക്കുന്നു.













