വേളാങ്കണ്ണിയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് മലയാളികള്‍ മരിച്ചു


വേളാങ്കണ്ണി:വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റ ഭഗവത്, ധരണി എന്നിവരെ നാഗപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറും മിനിലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ അഞ്ചു പേരാണുണ്ടായിരുന്നത്. വേളാങ്കണ്ണിയില്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.




Sharing is Caring