ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി-സു​ധീ​ര​ന്‍


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പൂ​ട്ടി​യ ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​ത് സ​ര്‍​ക്കാ​രി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ന്‍. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും സു​ധീ​ര​ന്‍ പ​റ​ഞ്ഞു.


സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് അ​ട​ച്ചു​പൂ​ട്ടി​യ ബാ​റു​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും തു​റ​ക്കു​ക​യെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞിരുന്നു. സം​സ്ഥാ​ന​ത്ത് 10,000 പേ​രി​ല്‍ കൂ​ടു​ത​ല്‍ അ​ധി​വ​സി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ ന​ഗ​ര മേ​ഖ​ല​ക​ളാ​ക്കി ക​ണ​ക്കാ​ക്കി പൂ​ട്ടി​യ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​ത്.




Sharing is Caring