വെസ്റ്റ്ബാങ്കില്‍ ഇനിയും വീടുകള്‍ പണിയുമെന്ന് നെതന്യാഹുവിന്റെ പ്രതിജ്ഞ


ഫലസ്തീന്‍ പ്രദേശമായ വെസ്റ്റ്ബാങ്കില്‍ കയ്യേറ്റം നിര്‍ത്തില്ലെന്നുറപ്പിച്ച് ഇസ്‌റാഈല്‍. വെസ്റ്റ്ബാങ്കില്‍ ഇനിയും ആയിരക്കണക്കിന് വീടുകള്‍ പണിയുമെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിജ്ഞ ചെയ്തത്. 37,000 ഇസ്‌റാഈലികള്‍ക്കു വേണ്ടി ഉണ്ടാക്കിയ മാലേ അദൂമിം ഹൗസിങ് പദ്ധതി സന്ദര്‍ശിച്ച ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.


ഇത് ഇസ്‌റാഈലിന്റെ ഭാഗമായിരിക്കും. വീടുകള്‍ ഉണ്ടാക്കുകയും വ്യാവസായിക മേഖലയായി ചേര്‍ക്കുകയും ചെയ്യും. ഈ മേഖലകള്‍ ഭാവിയില്‍ നടക്കുന്ന ഫലസ്തീന്‍ സമാധാന ചര്‍ച്ചയില്‍ ഇസ്‌റാഈല്‍ പിടിച്ചുപറ്റുമെന്നും നെതന്യാഹു പറഞ്ഞു.


വെസ്റ്റ്ബാങ്കിനെ നെടുകെ പിളര്‍ക്കാനാണ് ഇസ്‌റാഈലിന്റെ പുതിയ ശ്രമത്തിനു പിന്നിലെന്ന് ഫലസ്തീനികള്‍ പ്രതികരിച്ചു. 2.6 മില്യണ്‍ ഫലസ്തീനികള്‍ താമസിക്കുന്ന വെസ്റ്റ്ബാങ്കില്‍ 4,30,000 ഇസ്‌റാഈലികളാണ് കയ്യേറി താമസിച്ചിരിക്കുന്നത്.



Sharing is Caring