ബലാത്സംഗ കേസ് പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് ഇന്‍സ്‌പെക്ടറെ സ്റ്റേഷനില്‍ കയറി അറസ്റ്റ് നടത്തി.കോഴിക്കോട് കോസ്റ്റല്‍ സ്റ്റേഷന്‍ സി.ഐ സുനുവിനെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
സുനു അടങ്ങുന്ന സംഘം ബലാത്സംഗം ചെയ്തു എന്ന തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ് നടന്നത്.പതിവ് പോലെ സ്റ്റേഷനിലെത്തി ജോലി തുടങ്ങിയ ഉടനെയാണ് സുനുവിനെ കസ്റ്റഡിയിലെടുത്തത്.

മെയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് നടപടി.ഫറോക്ക് ഡിവൈഎസ്പിയെ അറിയിച്ച ശേഷമാണ് തൃക്കാക്കര പൊലീസ് കോസ്റ്റല്‍ സ്റ്റേഷനിലെത്തിയത്.അറസ്റ്റ് രേഖപ്പെടുത്തി ഇന്‍സ്‌പെക്ടറെ എറണാകുളത്തേക്ക് കൊണ്ടുപോയി.













