വിസ്മയങ്ങളുമായി ഐ ഫോണിന്‍റെ പുതിയ പതിപ്പുകള്‍


ആപ്പിള്‍ പുതുനിര ഐ ഫോണുകള്‍ അവതരിപ്പിച്ചു. ഐ ഫോണ്‍ എക്സ്, ഐ ഫോണ്‍ 8, 8 പ്ലസ് എന്നിങ്ങനെയാണ് പുതിയ മോഡലുകളുടെ പേര്. ഐ ഫോണിന്‍റെ പത്താം വാര്‍ഷിക ദിനത്തില്‍ കന്പനിയുടെ പുതിയ ആസ്ഥാനമായ സ്റ്റീവ് ജോബ്സ് തിയറ്ററില്‍ സിഇഒ ടിം കുക്കാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്.


ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് പുതിയ ഫോണുകളുടെ പ്രത്യേകത.വയര്‍ലെസ് ചാര്‍ജറാണ് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.12 എംപി ഡ്യുവല്‍ ബാക്ക് കാമറ, ഇതിലുള്ള ഡ്യുവല്‍ ഇമേജ് സ്റ്റെബിലൈസര്‍ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകള്‍ എടുക്കാന്‍ കഴിയും എന്നിവ പ്രത്യേകതകളാണ്.


ഫോര്‍ കെ റെസല്യൂഷനിലുള്ള ടിവിയും ആപ്പിള്‍ പ്രഖ്യാപിച്ചു. മികച്ച ദൃശ്യവും ശബ്ദവും സമ്മാനിക്കുന്ന അത്യാധുനിക ടിവിയാണ് ഇതെന്ന് ടിം കുക്ക് അവകാശപ്പെട്ടു. ആപ്പിള്‍ വാച്ച്‌ സീരിസ് 3 കന്പനി അവതരിപ്പിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ ഇത് വിപണിയിലെത്തും. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ ഇത് പിന്നീടേ എത്തുകയുള്ളു.



Sharing is Caring