വിശ്വഭാരതി യൂനിവേഴ്സിറ്റി വൈസ്‌ ചാന്‍സലര്‍ നിയമനം രാഷ്ട്രപതി പിന്‍വലിച്ചു


ന്യൂഡല്‍ഹി: വിശ്വഭാരതി യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറായി സ്വപ്നകുമാര്‍ ദത്തിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പിന്‍വലിച്ചു. മാനവവിഭശേഷി മന്ത്രാലയത്തിന്‍റെ ഉപദേശത്തെ തുടര്‍ന്നാണ് രാഷ്ട്രപതിയുടെ നടപടി. പുതിയെ വി.സിയെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2018 ജനുവരിയിലാണ് സ്വപ്നകുമാര്‍ ദത്തിനെ നിയമിക്കുന്നത്.


1951ലെ വിശ്വഭാരതി ആക്‌ട് നിഷ്കര്‍ഷിക്കുന്ന പ്രകാരം വിസിറ്റര്‍(രാഷ്ട്രപതി) അധ്യക്ഷനായ കമ്മിറ്റിയാണ് വി.സിയെ നിയമിക്കുന്നത്.എന്നാല്‍ യൂനിവേഴ്സിറ്റിയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും തമ്മില്‍ നിലനില്‍ക്കുന്ന പോരാണ് വി.സിമാരെ പുറത്താക്കുന്ന നടപടിയുടെ പിന്നിലെന്നും ആക്ഷേപമുണ്ട്
ഫെബ്രുവരി 2016വരെ വിശ്വഭാരതി യൂനിവേഴ്സിറ്റിക്ക് സ്ഥിരമായി വൈസ് ചാന്‍സലര്‍മാരുണ്ടായിട്ടില്ല. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച യൂനിവേഴിസിറ്റിയുടെ ചാന്‍സലര്‍ പ്രധാനമന്ത്രിയാണ്




Sharing is Caring